അസം സ്വദേശിയായ അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) 25 വർഷം കഠിന തടവിന് ശിക്ഷിച്ചു.
പിഴത്തുകയായ ഒരു ലക്ഷം രൂപ പ്രതി ഇരയായ കുട്ടിക്ക് നൽകണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വ്യക്തമാക്കി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.സുദർശൻ ആണ് വിധി പ്രസ്താവിച്ചത്.
0 Comments