Latest Posts

നാല് നില കെട്ടിടം തകർന്ന് വീണു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മുംബൈ : ബോറിവാലി വെസ്റ്റ് ഏരിയയിലെ സായി ബാബ നഗറിൽ സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടം തകർന്ന് വീണു. എട്ട് ഫയർ എഞ്ചിനുകളും രണ്ട് റെസ്ക്യൂ വാനുകളും മൂന്ന് ആംബിയൻസുകളും സ്ഥലത്തുണ്ട്. 

അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

ഗീതാഞ്ജലി ബിൽഡിംഗ് എന്ന് പേരുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടം ജീർണാവസ്ഥയിലാണെന്ന് ബിഎംസി അറിയിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 4-5 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ഈ അപകടത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

0 Comments

Headline