banner

ഇൻസ്റ്റയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ ക്ഷണിച്ചു; വ്ലോഗർ അറസ്റ്റിൽ

എറണാകുളം : സാമൂഹിക മാധ്യമമായ ഇൻസ്റ്റയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തില്‍ വ്ലോഗർ അറസ്റ്റില്‍. കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്സൈസ് പിടികൂടിയത്.

ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കല്‍നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.യൂട്യൂബ് വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

ട്രെയിൻ യാത്രക്കിടെ മോഷണം പോയ പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയും വ്ളോഗറും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത്.
ഇന്നലെ രാത്രി മുതലാണ് വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതി കാട്ടൂർ പൊലീസിന് ലഭിച്ചത്.

ഇയാളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.

ഇയാൾ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും തനിക്കൊപ്പം വലിക്കാം എന്ന് പറയുകയും ചെയ്യുന്നുണ്ട്. പെൺകുട്ടിയുടെ ഫോണിനുള്ളിൽ സൂക്ഷിച്ചിരുന്ന ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.



Post a Comment

0 Comments