banner

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്‌ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അതിജീവിതയുടെ അമ്മയുടെ സുഹൃത്തായ യുവാവിനെ പോക്സോ നിയമപ്രകാരം പരവൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പരവൂര്‍ മീനാട്‌ കിഴക്കുംകര ചേരിയില്‍
നടയില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ അമൃതലാല്‍ (38) ആണ്‌
പോലീസ്‌ പിടിയില്‍ ആയത്‌. 

അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ പ്രതി ഈ അടുപ്പം മുതലെടുത്താണ്‌ പെണ്‍കുട്ടിയോട്‌ ലൈംഗീകാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 2020 മുതല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഇയാള്‍ പെൺകുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശത്തോടെ അന്യായമായി സ്പര്‍ശിച്ച്‌ മാനഹഠനി ഉണ്ടാക്കുകയും വിവരം പുറത്ത്‌
പറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. കുട്ടിയുടെ പെരുമാറ്റതില്‍ സംശയം തോന്നിയ അധ്യപകര്‍ നടത്തിയ അന്വേഷണത്തിലാണ്‌ വിവരം പുറത്തറിഞ്ഞത്‌.

പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍ എയുടെ നേതൃത്വത്തില്‍ സബ്ബ്‌ ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എ.എസ്‌.ഐ ജോയി, സി.പി.ഒമാരായ സായി, ലിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments