banner

പ്രധാനമന്ത്രിക്ക് 467 കോടി ചെലവിൽ പുതിയ വസതി ഉയരുന്നു

ഡെൽഹി : പ്രധാനമന്ത്രിക്ക് 467 കോടി ചെലവിൽ പുതിയ വസതി ഉയരുന്നു. പാര്‍ലമെന്റ് സമുച്ഛയത്തിനോട് ചേര്‍ന്നാണ് പുതിയ വസതിയുടെ നിർമ്മാണം. കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ന്യൂഡെല്‍ഹി സൗത്ത് ബ്ലോക്കിന് സമീപം ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വസതിയും ഒരുങ്ങുന്നത്.

2,26,203 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൊത്തം കെട്ടിട സമുച്ചയത്തില്‍ വസതിക്ക് മാത്രം 36,328 ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പാര്‍ലമെന്റിനെയും ഉപരാഷ്ട്രപതിയുടെ വസതിയെയും ബന്ധിപ്പിക്കുന്ന വി.ഐ.പി തുരങ്ക പാതയും നിര്‍മിക്കും. 

സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറമെ പ്രധാനമന്ത്രിയുടെ ഹോം ഓഫിസ്, ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഓഫിസ്, സേവാ സദന്‍ എന്നിവയും ഉണ്ടാകും.

Post a Comment

0 Comments