banner

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകവേ മരംവീണു; നാലു വയസുകാരന് ദാരുണാന്ത്യം

കൊച്ചി : പറവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. 

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കോട്ടുവള്ളി സ്വദേശി പ്രദീപ്, ഭാര്യ രേഖ എന്നിവര്‍ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു. 

إرسال تعليق

0 تعليقات