ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കയെ രണ്ട് പേരുമൊത്ത് പുല്ലിച്ചിറ പള്ളിത്തൊടി കായലിലാണ് ബിനു രാജ് നീന്താൻ എത്തിയത്. നീന്തൽ തുടരുന്നതിനിടെ ബിനുവിനെ കാണാതാവുകയായിരുന്നു. മഴ കാരണം നല്ല അടിയോഴുക്കുണ്ടായിരുന്നു.
ഫയർ ഫോഴ്സിൻ്റെ സ്ക്കൂബാ ടീമിലെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ളർ എത്തി തിരച്ചിൽ നടത്തുകയും. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതശരീരം കണ്ടെത്തുകയായിരുന്നു.
അതേ സമയം നന്നായി നീന്തൽ അറിയാവുന്നയാളാണ് മരിച്ച ബിനു രാജെന്ന് സുഹൃത്തുക്കൽ പറഞ്ഞു. ദേഹാസ്വാസ്ത്യം മൂലമാകാം മുങ്ങി മരണത്തിന് കാരണമെന്നും സംശയിക്കുന്നു. പുറത്തെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊട്ടിയം പൊലീസിൻ്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
0 Comments