Latest Posts

എസ്.ഐ ദമ്പതിമാരായി വലിയതുറയിലെ അഭിലാഷും അലീനയും



തിരുവനന്തപുരം : ‘വിലങ്ങാ’കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും സ്നേഹം എല്ലാത്തിനും ‘ജാമ്യം’ നൽകി. പരസ്പരം സ്നേഹത്തിന്‍റെ സല്യൂട്ടുമായി അവർ ജീവിതത്തിൽ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ് മോഹനനും ക്രൈം എസ്.ഐ അലീന സൈറസും ഇനി ജീവിതയാത്രയിൽ ഒരുമിച്ചാണ്.

ksfe prakkulam


ജോലിയുടെ ഭാഗമായാണ് അവർ പരസ്പരം കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു.

അലീന കാണിച്ച പക്വതയും ഉത്തരവാദിത്തവുമാണ് അലീനയെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കാൻ പ്രേരിപ്പിച്ചതെന്ന് എസ്.ഐ അഭിലാഷ് പറഞ്ഞു. 2019ലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്.

0 Comments

Headline