കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ 'എന്നെ തൊട്ടാല്‍ വിവരമറിയും..എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെ ഇല്ല, എന്നോട് കളിക്കരുത്' എന്ന് വധഭീഷണി മുഴക്കി മോഷണക്കേസ് പ്രതി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സായ്‌വിന്റെ പോലീസിന് നേരെയുള്ള കൊലവിളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവിനെ വീട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴായിരുന്നു മോഷ്ടാവിന്റെ കൊലവിളി.
തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ ലഹരി ഇറങ്ങിയപ്പോള്‍ സൈവിന്‍ ആളാകെ മാറി. പോലീസിന്റെ മുമ്പില്‍ അനുസരണയുള്ള കുട്ടിയെ പോലെയായി പെരുമാറ്റം.
0 تعليقات