തിരുവനന്തപുരം : വൃദ്ധയെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം വൃദ്ധയെ വീട്ടിന് സമീപമുള്ള റോഡിൽ രാത്രിയോടെ ഇറക്കിവിട്ടശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വൃദ്ധ സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പറാണ് വിവരം പോലീസിനെ അറിയിച്ചത്.
0 Comments