കൊവിഡ് സമയത്ത് കുട്ടിയെ സ്‌ക്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ കുട്ടിയുടെ ക്ലാസ് ടീച്ചറാണ് എന്ന് പരിചയപ്പെട്ട് ലിഡിയ ഭർത്താവായ അനൂപിന്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. 2022 ഫെബ്രുവരിയിൽ 17 ന് അനൂപ് മസ്‌കറ്റിൽ പോവുകയാണ് എന്ന് പറഞ്ഞുവീട്ടിൽ നിന്നും യാത്രയായി. ആദ്യം ഫോൺ വിളികൾ ഇല്ലായിരുന്നു എങ്കിലും ഇടയ്ക്ക് ഇയാൾ വിളിച്ചിട്ട് താൻ ഒരു അറബിയുമായി ചേർന്ന് ഓട്ടോഗ്യാരേജ് നടത്തുകയാണെന്ന് അറിയിച്ചു.
ഇവിടെ ഫോണിന് നെറ്റ് വർക്കില്ലാത്തതിനാൽ ഇപ്പോഴും വിളിക്കാനോ മെസേജ് അയക്കാനോ സാധിക്കുകയില്ല. രണ്ട് മാസത്തെക്ക് കാശ് അയക്കാൻ സാധിക്കുകയില്ല എന്നും അനൂപ് പറഞ്ഞു. ആ ജൂലൈ 31 ന് അനൂപിന്റെ നാടായ ആലപ്പുഴ കരുവാറ്റയിൽ നിന്നും സുഹൃത്തായ ഒരാൾ വിളിച്ച പറഞ്ഞാണ് ജാസ്മിൻ അറിയുന്നത് അനൂപ് നാട്ടിൽ ഉണ്ട് ,അയാളുടെ കൂടെ ഒരു സ്ത്രീ താമസിക്കുന്നുണ്ട് എന്നുള്ള വിവരങ്ങൾ.
തുടർന്ന് ചാലക്കുടി എസ്.എച്ച് കോൺവെന്റിലെ മദർ സൂപ്പിരിയറിനെ കണ്ട് ജാസ്മിൻ വിവരങ്ങൾ തിരക്കിയപ്പോൾ സിസ്റ്റർ ലിഡിയ സ്ഥലം മാറിപോയെന്നും ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ല എന്നും പറഞ്ഞ് അവർ ഉരുണ്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ കാര്യങ്ങൾ വിവരിച്ചപ്പോൾ കോൺവെന്റ് അധികാരികൾ സംഭവങ്ങൾ അറിയാം എന്ന് സമ്മതിച്ചു.
0 Comments