banner

മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. 

മന്ത്രിയുടെ മിന്നൽ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെയാണ് സ്ഥലം മാറ്റിയത്. 

പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. അസി.എഞ്ചിനിയർ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം. തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന  പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എ‌ഞ്ചിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. 

ഓഫീസിൽ ജീവനക്കാർ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു മുഹമ്മദ് റിയാസിൻെറ പരിശോധന. ഒരു അസി.എഞ്ചിയർ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. രണ്ട് ജീവനക്കാർ മാത്രമാണ്  മന്ത്രിയെത്തിയെപ്പോള്‍ ഉണ്ടായിരുന്നത്.

അസി. എഞ്ചിനിയറും, ഓവർ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാർ അറിയിച്ചുവെങ്കിലും രേഖകളൊന്നും തന്നെ ഓഫീസിലില്ലെന്ന് മന്ത്രിക്ക് വ്യക്തമായി. അറ്റഡൻറസ് ബുക്കോ, മൂവ്മെൻ്റ് രജിസ്റ്ററോ ഹാജരാകാത്തതിനെ തുടർന്ന് ചീഫ് എഞ്ചിനിയറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി  ആവശ്യപ്പെടുകയായിരുന്നു. 

ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

إرسال تعليق

0 تعليقات