banner

ശമ്പള വിതരണം ഇനിയും വൈകിയാൽ കോടതിയലക്ഷ്യത്തിന് നടപടി; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സി.എം.ഡിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ശമ്പളവിതരണം ഇനിയും വൈകിയാൽകോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ടിവരുമെന്നാണ് കോടതിയുടെ താക്കീത്. 

ജൂലൈ മാസത്തെ ശമ്പളം ബുധനാഴ്ച്ചക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്ന് ഹരജി പരിഗണിക്കവെ ശമ്പളം നൽകിയിട്ടില്ലെന്ന കാര്യം ജീവനക്കാർ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടിസ്വീകരിക്കേണ്ടിവരുമെന്ന് കോടതി മുന്നറിപ്പ് നൽകിയത്. 

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന് ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് പ്രഥമ പരിഗണന നൽകണമെന്നും കോടതി വാക്കാൽ പറയുകയുണ്ടായി. 

അതേസമയം, എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നാണ് കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചത്.

Post a Comment

0 Comments