കൊല്ലം : കെപിസിസി ജനറല്‍ സെക്രട്ടറി ജി. പ്രതാപവര്‍മ്മ തമ്പാന്‍ (62) അന്തരിച്ച വാർത്ത കോൺഗ്രസ്സ് പ്രവർത്തകർ ഏറെ ഞെട്ടലോടെയാണ് എതിരേറ്റത്. കോൺഗ്രസ്സിൻ്റെ ശക്തനായ നേതാക്കളിലൊരാളായിരുന്ന അദ്ദേഹം കോൺഗ്രസ്സ് പ്രവർത്തകൻ എന്നതിലുപരി നാടിനും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
കുണ്ടറ പേരൂർ സ്വദേശിയായ അദ്ദേഹം 2001-2006 കാലയളവിൽ ചാത്തന്നൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാംഗമായിരുന്നു. 2012 ൽ കൊല്ലം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹത്തിനെ 2014ൽ കാലാവധി പൂർത്തിയാകുന്നതിനും മുൻപ് സ്ഥാനമൊഴിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു. ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി പ്രഭാഷണ പരിപാടികൾ ഈക്കാലയളവിൽ നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് പിന്നാലെ ദേശീയ പതാകയേന്തിയ നെഹ്റുവിൻ്റെ ചിത്രം ഇന്ന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹവും പ്രൊഫൈൽ ചിത്രമായി പുതുക്കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ ശുചിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തിനെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. ദീപയാണ് ഭാര്യ.
0 Comments