ജഡ്ജി ഹണി എം. വര്‍ഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജി ഇനി മറ്റൊരു കോടതി പരിഗണിക്കും. കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന അതിജീവിത ആവശ്യത്തെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്ന കേസ് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019ലായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ്.
കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ ഇദ്ദഹം പിന്മാറിയിരുന്നു.
0 Comments