തിരുവനന്തപുരം : നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
തൻ്റെ അമ്മയുടെ അസുഖ വിവരമറിഞ്ഞ ശേഷം ശ്രുശ്രൂഷിക്കാൻ ആകെ ലഭിച്ചത് 22 ദിവസമാണെന്നും നടി വേദനയോടെ അറിയിച്ചു.
മാലാ പാർവതിയുടെ കുറിപ്പ്
അമ്മ യാത്രയായി!
തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളു.
0 Comments