banner

ആനാവൂര്‍ നാഗപ്പന്റെ വീടാക്രമണം ആസൂത്രിതമെന്ന് ഇ.പി ജയരാജന്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപിയെ സംശയിച്ച് ഇ പി ജയരാജന്‍. ആക്രമണം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. 

ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ആനാവൂരിന്റെ വീടിന് നേരെയുള്ള കല്ലേറെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. സിപിഐഎം നേതൃയോഗ തീരുമാനം കാത്തിരുന്ന് കാണാമെന്നും ഇത്തരം ആക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണം. അദ്ദേഹം പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. 

സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു

إرسال تعليق

0 تعليقات