banner

വെള്ളരിക്ക കഴിക്കുന്നവരാണോ നിങ്ങൾ?; ഗുണങ്ങളേറെയുണ്ടതിൽ...

വെള്ളരിക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാൻ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നില നിർത്താൻ വെള്ളരിക്ക ജ്യൂസിനു കഴിയും. ഉയർന്ന ജലാംശം കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.

ധാതുക്കൾ, വിറ്റാമിനുകൾ, ഇലക്‌ട്രോലൈറ്റുകൾ എന്നിവയുടെ ഉറവിടമാണ് വെള്ളരിക്ക. വൈറ്റമിൻ കെ, വൈറ്റമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു..









Post a Comment

0 Comments