banner

ബൈക്കിന്റെ താക്കോലിനെ ചൊല്ലി തർക്കം; 21 കാരനെ അച്ഛൻ വെട്ടിക്കൊന്നു

ബൈക്കിൻ്റെ താക്കോലിനെ ചൊല്ലിയുള്ള വഴക്കിനിടെ അച്ഛൻ മകനെ വെട്ടിക്കൊന്നു. പിതാവ് കോടാലി കൊണ്ട് കൈ മുറിച്ചതിനെ തുടർന്ന് 21 കാരൻ രക്തം വാർന്ന് മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം.

മോത്തി പട്ടേലും(51) മൂത്ത മകൻ രാം കിസാനും(24) ഇരയായ സന്തോഷ് പട്ടേലിനോട് താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മൂവരും തമ്മിൽ തർക്കം ഉടലെടുത്തു. പിന്നാലെ മകൻ്റെ ഇടതുകൈ കോടാലി കൊണ്ട് വെട്ടിയ ശേഷം, അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പൊലീസ് ഔട്ട്‌ പോസ്റ്റിലെത്തി.

പൊലീസ് സംഘം സംഭവസ്ഥലത്തെത്തി സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വഴിമധ്യേ രക്തം വാർന്ന് സന്തോഷ് മരിച്ചു. മോത്തിയെയും രാം കിസനെയും അറസ്റ്റ് ചെയ്തതായി അഡീഷണൽ എസ്പി കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات