വരന്റെ സുഹൃത്തുക്കളിൽ ചിലർവിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു ഈ സമയത്ത് ഉണ്ടായ തർക്കമാണ് കൂട്ടത്തിൽ കലാശിച്ചത്. ഇന്നലെ രണ്ടുമണിക്ക് നടന്ന സംഭവത്തിൽ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പപ്പടം കിട്ടാത്തതിനെ തുടർന്ന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേർക്ക് പരിക്ക്
ഹരിപ്പാട് : വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്നുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.
0 Comments