തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി. അലങ്കരിച്ച വീഥികളിൽ പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളാണ് നടക്കുക.
രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആഘോഷം കൂടിയാണ് ഇത്തവണത്തേത്.
ആറന്മുളയിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന് നടക്കും. രാവിലെ 11.30 ന് കൊടിമരച്ചുവട്ടിൽ വിളക്ക് കൊളുത്തുന്നതോടെയാണ് അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കമാവുന്നത്. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കും.
0 Comments