പാലക്കാട് : അട്ടപ്പാടിയില്‍ നാലു വയസുകാരനെ നിരന്തരം ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍.
അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞിന്റെ കാല്‍പാദം ഗ്യാസ് സ്റ്റൗവില്‍ വെച്ച് പൊള്ളിക്കുകയും ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം തുടര്‍ന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടില്‍നിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏല്‍പിച്ചത്. തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
0 Comments