ആസാദ് കാശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരായുള്ള പരാതിയിൽ ഡൽഹി പോലീസിനോട് റിപ്പോർട്ട് തേടി റോസ് അവന്യു കോടതി.
ചൊവ്വാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് നിയമിച്ചു.
കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണണെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജി എസ് മണിയാണ് റോസ് അവന്യു കോടതിയിൽ ഹർജി ഫയൽ ചെയ്തതത്. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിക്കാരൻ പറയുന്നു.
നേരത്തെ പത്തനംതിട്ട കീഴ് വായ്പൂർ പോലീസും ജലീലിനെതിരെ കേസെടുത്തിരുന്നു. കലാപ ആഹ്വാനത്തോടെയാണ് ജലീൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
0 Comments