ഇടുക്കി : കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് ലഡു വിതരണം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍.
വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചതിനാണ് ബിജെപി പ്രവര്‍ത്തര്‍ ലഡു വിതരണം ചെയ്തത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇവിടെ നിരന്തരം സമരം നടത്തിയിരുന്നു. കൂടാതെ തകര്‍ന്നുകിടക്കുന്ന റോഡിന്റെ ഫോട്ടോയും പത്രവാര്‍ത്തകളും സഹിതം മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പിന്നാലെ അറ്റകുറ്റപ്പണി തുടങ്ങുകയും ചെയ്തു. റോഡ് ഗതാഗത യോഗ്യമാക്കാന്‍ മന്ത്രിയുടെ ഓഫീസ് അടിയന്തരമായി ഇടപെട്ടതിനാല്‍ സ്ഥിരം കുഴിയുണ്ടാകുന്ന മൂലമറ്റം ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമീപവും ടൈല്‍ വിരിക്കും. ബാക്കി ഭാഗത്തെ കുഴിയടയ്ക്കുകയും ചെയ്യും. പക്ഷേ കുഴിയടയ്ക്കുന്ന ജോലി മഴ മാറിനിന്ന ശേഷം മാത്രമേ ആരംഭിക്കൂ എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്.
0 Comments