ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് രാജയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തെലുങ്കാന പോലീസ് നേരത്തെ രാജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ അക്ഷേപകരമായ പ്രസ്താവനകൾ പ്രചരിപ്പിച്ചുവെന്നതാണ് ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ളതാണ് വീഡിയോ. വോട്ടർമാരെ സ്വാധീനം ചെലുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ് വീഡിയോയെന്നും പരാതിയിൽ പറയുന്നു.
പ്രവാചക നിന്ദയുടെ പേരിൽ രാജാ സിങ്ങിനെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ വ്യാപക പ്രതിഷേധം ഹൈദരാബാദിൽ തുടരുകയാണ്. ചാർമിനാറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റു. ബിജെപി എം എൽ എമാരുടെ വസതികളിലേക്കും മാർച്ച് നടന്നു. അക്രമത്തിന് നേതൃത്വം നൽകിയവരെ പുലർച്ചെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമാസക്തമായ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
0 Comments