banner

20 ഭാഷകളിൽ ബറോസ്; ലാലേട്ടൻ്റെ ആദ്യ സംവിധാന സംരംഭം



ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ കന്നി സംവിധാന സംരഭമായ ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഓരോ അപ്ഡേറ്റ്സും ആരാധകർ ഏറ്റെടുത്തിരുന്നു. വൻ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ചൈനീസ് ,​ പോർച്ചുഗീസ് ഉൾപ്പെടെ 20 ഭാഷകളിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച വിവരം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രീഡിയിൽ എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ ആണ്. നാനൂറ് വർഷമായി നിധിക്ക് കാവലിരിക്കുന്ന ഭൂതമാണ് ബറോസ്. ഒടുവിൽ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

إرسال تعليق

0 تعليقات