banner

ചൂടുവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം?; എങ്ങനെയെന്ന് പരിശോധിക്കാം

ദിവസേന വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ് എന്ന് നമുക്ക് അറിയാം. 

നല്ലപോലെ വെള്ളം കുടിച്ചാല്‍ അത് നമ്മളുടെ ചര്‍മ്മത്തിനും അതുപോലെ, അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ചിലര്‍ സാധാ വെള്ളം കുടിക്കും. എന്നാല്‍, ചിലര്‍ ചൂടുവെള്ളമായിരിക്കും കുടിക്കുന്നുണ്ടാവുക.

ഇത്തരത്തില്‍ ചൂടുവെള്ളം കുടിച്ചാല്‍ ശരീരംഭാരം കുറയ്ക്കുവാന്‍ മുതല്‍ പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. ചൂടുവെള്ളം കുടിക്കുമ്പോള്‍ നിരവധിഗുണങ്ങളാണ് നമ്മളുടെ ശരീരത്തിന് ലഭിക്കുന്നത്. അത് ഏത് കാലാവസ്ഥയിലായാലും ചൂടുവെള്ളം ആരോഗ്യത്തിന് നല്ലതുതന്നെയാണ്. ഇത് ശരീരത്തിന് എങ്ങിനെയെല്ലാമാണ് ഗുണം ചെയ്യുന്നത് എന്ന് നോക്കാം.

കൂടാതെ, നന്നായി വെള്ളം കുടിക്കുമ്പോള്‍ വയര്‍ നിറഞ്ഞ് പ്രതീതി അനുഭവപ്പെടുകയും ഇത് ഭക്ഷണം കുറച്ച് കഴിക്കുവാന്‍ മാത്രം പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ, ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്യുന്നതിനും കൊഴുപ്പിനെ കുറയ്ക്കുവാനും ഇത് സഹായിക്കുന്നുണ്ട്.

നമ്മളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനതതിനായ നമ്മളുടെ ഭക്ഷണത്തില്‍ നിന്നെല്ലാം തന്നെ വെള്ളം വലിച്ചെടുക്കുവാന്‍ തുടങ്ങും. ഇത് നിര്‍ജലീകരണത്തിന് കാരണമാകുന്നു.

ഇത്തരത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ടാകാതിരിക്കുമ്പോള്‍ ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്. അതിനാല്‍ നല്ല രീതിയില്‍ വെള്ളം കുടിച്ചാല്‍ ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുവാന്‍ വളരെയധികം സഹായിക്കുന്നു എന്നുതന്നെ പറയാം. 

ഇതിനായി തണുത്തതോ ചൂടുള്ളതോ ആയ വെള്ളം കുടിക്കാവുന്നതാണ്.
നല്ലപോലെ ടെന്‍ഷന്‍ അടിച്ച് ഇരിക്കുന്ന സമയത്ത്, അല്ലെങ്കില്‍ നല്ല മാനസിക പിരിമുറുക്കത്തില്‍ ഇരിക്കുന്ന സമയത്ത് കുറച്ച് ചൂടുവെള്ളം കുടിച്ചു നോക്കൂ. 

നമ്മളുടെ ടെന്‍ഷന്‍ കുറയുന്നതായി നമുക്ക് അനുഭവപ്പെടും. കാരണം ചൂടുവെള്ളത്തിന് നമ്മളുടെ മസില്‍സിനെ ശാന്തമാക്കുവാനും മാനസിക പിരിമുറുക്കം കുറയ്ക്കുവാനും സാധിക്കുന്നുണ്ട്.

ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരവേദന കുറയ്ക്കുവാന്‍ സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് രക്തോട്ടം കൂട്ടുന്നതിനും അതിലൂടെ ശരീരവേദന കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. 

പ്രത്യേകിച്ച് പരിക്ക് പറ്റിയിരിക്കുന്ന മസില്‍സിലേയ്ക്ക് രക്തോട്ടം ഉണ്ടാകുന്നതിനും ഇതുവഴി വേദന കുറയ്ക്കുവാനും ഇത് സഹായിക്കുന്നു.
2003ല്‍ നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്നതായി കണ്ടെത്തുകയുണ്ടായി. 

ഭക്ഷണത്തിന് മുന്‍പ് 500 മില്ലി ലിറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ ഉയര്‍ന്ന അളവില്‍ മെറ്റബോളിസം കൂടുന്നതായും ഇത് ശരീരഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments