banner

കൊല്ലം ബൈപ്പാസിൽ വാഹനാപകടം; മൂന്ന് വയസുകാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൊല്ലം : കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു. ചാത്തന്നൂർ ഗംഗോത്രിയിൽ  സുധീഷിന്റെ മകൾ ജാനകി (3) തിരുവനന്തപുരം പേട്ട സ്വദേശിനി കൃഷ്ണകുമാരി (82) എന്നിവരാണ് മരിച്ചത്.

കാറും ലോറിയും കൂട്ടിയിടിച്ച് കാവനാട് മുക്കാട് പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ഗുരുവായുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാറും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് സഞ്ചരിച്ച കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

إرسال تعليق

0 تعليقات