banner

ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി : ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നീ ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം. ഇവയുടെ വില ഉയര്‍ന്നതോടെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 25നാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയൊടെ കയറ്റുമതി ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.

മുന്‍ വര്‍ഷത്തേക്കാള്‍ രാജ്യത്തെ ഗോതമ്പ് കയറ്റുമതി ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 200 ശതമാനം വര്‍ധവുണ്ടായി. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ഗോതമ്പിന് ആവശ്യകത വര്‍ധിച്ചതും ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുകയും ചെയ്തത്.

Post a Comment

0 Comments