റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദി. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിൻറനൻസ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. ജോലികൾ നടന്നിട്ടില്ല.
വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകി. പൈസ അനുവദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയണം. വായ്ത്താരിയും പിആർഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
0 Comments