ദില്ലി : മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കഥാകൃത്ത് സേതുവിന്. 'ചേക്കുട്ടി' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. അനഘ ജെ.കോലത്ത് യുവ സാഹിത്യ പുരസ്‌കാരം നേടി.
മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതയ്ക്കാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍ , ഡോ. കെ.ജയകുമാര്‍, യു.കെ.കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാരം ജേതാവിനെ നിര്‍യിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
0 Comments