banner

'കേന്ദ്രത്തിന്‍റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ'; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കൊല്ലം : കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടം. കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും. മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സി ഐ ടി യു കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ പുതിയ ഫിഷറീസ് നയം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ വഴി കണ്ടെത്തുന്നതിന് സംസ്ഥാനത്ത് മൽസ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


ഭരണഘടനയെ തകർക്കുന്ന ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോൺഗ്രസ് രാജ്യം ഭരിച്ച കാലത്താണ്. പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത്തരം നടപടി സ്വീകരിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലകയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്നും ഇത് മത്സ്യതൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡികൾ ഇല്ലാതായാൽ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാകുമെന്ന് കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾക്ക് അറിയാത്തതല്ല. എന്നാൽ ജനീവ കരാർ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments