banner

ഗില്ലിന് സെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍



സിംബാബെക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഗില്‍ 97 പന്തില്‍ 130 റണ്‍സെടുത്തു. എന്നാൽ സഞ്ജുവിന് തിളങ്ങാനായില്ല.

ksfe prakkulam


ഗില്ലിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. റിഷഭ് പന്ത് 61 പന്തില്‍ 50 റണ്‍സ് നേടി ഗില്ലിന് മികച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ധവാനും കെഎല്‍ രാഹുലും നല്‍കിയത്. ധവാന്‍ 68 ബോളില്‍ 40 റണ്‍സും രാഹുല്‍ 46 പന്തില്‍ 30 റണ്‍സും നേടി പുറത്തായി. മധ്യനിരയില്‍ ദീപക് ഹൂഡക്കും മലയാളി താരം സഞ്ജു സാംസണിനും തിളങ്ങാനായില്ല. ഹൂഡ ഒരു റണ്‍സും സഞ്ജു 15 റണ്‍സും നേടി പുറത്തായി.

Post a Comment

0 Comments