banner

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ മുതൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.‌‌ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകും. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് 22 തിങ്കളാഴ്ച്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 23ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയുണ്ടാകും.

കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

തമിഴ്‌നാട് തീരത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെങ്കിലും നിലവില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.

Post a Comment

0 Comments