banner

സംസ്ഥാനത്ത് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ, വികസനം തകര്‍ക്കുകയാണ് ഇഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം : കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ് അതുകൊണ്ടാണ് കിഫ്ബിക്കെതിരായ ഇ ഡി നീക്കമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ ഒഴിച്ചുനിര്‍ത്തയാണോ രാജ്യത്തിന്റെ വികസനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

കിഫ്ബിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. വോട്ടെടുപ്പിന് പോലും ജനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തൃപുരയില്‍ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഈ രണ്ടിടങ്ങളിലും സിപിഐഎമ്മിന് പ്രവര്‍ത്തിക്കാനാവുന്നില്ല. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നില്ല. ആക്രമണം സിപിഐഎമ്മിന് എതിരായതിനാല്‍ അവര്‍ക്ക് മനസുഖം ഉണ്ടാകുന്നു.

Post a Comment

0 Comments