banner

ഉത്തരേന്ത്യയിൽ ശമനമില്ലാതെ കനത്ത മഴ; മരണം 34 ആയി



സിംല : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും കാരണം മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. 

ksfe prakkulam

ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നു. ഇതോടെ ​ഗതാ​ഗതം നിലച്ചു.

വെള്ളിയാഴ്ച മുതൽ കനത്ത മഴയാണ് ഹിമാചൽപ്രദേശിൽ. നാല് ദിവസം കൂടി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയ ഭീതിയെ തുടർന്ന് പല ഗ്രാമങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ധർമശാലയിലെ ചക്കി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ തൂണുകൾ നദിയിലേക്ക് തകർന്ന് വീണു.

Post a Comment

0 Comments