banner

commonwealth-games-sakshi-malik-wins-indias-eighth-gold-medal സാക്ഷി മാലിക്കിന് സ്വര്‍ണം



കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണം. 62 കിലോ ഫ്രീസൈറ്റല്‍ ഗുസ്തിയിലാണ് മെഡല്‍ നേട്ടം. ഇതോടെ ഇന്ന് തുടര്‍ച്ചയായി രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു. ഗുസ്തിയില്‍ ഇന്ത്യക്ക് ഇനിയും മെഡല്‍ പ്രതീക്ഷകളുണ്ട്. ഗുസ്തിയിലെ ഇന്നത്തെ രണ്ട് സ്വര്‍ണത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. ആകെ മെഡിലുകളുടെ എണ്ണം 23 ആയി.

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്റംഗ് പൂനിയക്ക് സ്വര്‍ണം ലഭിച്ചത്. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി.

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അന്‍ഷു മാലികിന് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിയൊന്നായി. നൈജീരിയയുടെ ഫൊലസാഡേ അഡെകുറോറോയോട് 7-3നാണ് അന്‍ഷുവിന്റെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിനെ പരാജയപ്പെടുത്തിയ അന്‍ഷു, സെമിയില്‍ ശ്രീലങ്കയുടെ നേത്മി പൊറുതോട്ടഗയെ പരാജയപ്പെടുത്തി. 2021 ലെ ഓസ്ലോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് അന്‍ഷു മാലിക്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments