ഡല്‍ഹിയിലെ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ആസാദ് കശ്മീര്‍ എന്ന് പാക് അധീന കശ്മീരിനെ ജലീല്‍ പരാമര്‍ശിച്ചത്. ആസാദ് കശ്മീര്‍ എന്ന് പാക്കിസ്ഥാനും പാക് അനുകൂലികളും മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്.
വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് എപ്പോഴുമുള്ള നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവുകളുണ്ടെന്ന് ചരിത്രവിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാദങ്ങള്‍ കടുത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ജലീല്‍ തടിതപ്പി.
0 Comments