banner

സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്ന് ഡിഎന്‍എയിലൂടെ സ്ഥിരീകരണം

കോഴിക്കോട് : സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ്. ജൂലൈ 17ന് കടലൂര്‍ നദിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത് ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി കോഴിക്കോട് റൂറല്‍ എസ്പി ആര്‍.കറപ്പസാമി അറിയിച്ചു. 

ഈ മൃതദേഹം മേപ്പയൂര്‍ വടക്കേക്കണ്ടി ദീപക്കിന്റേതാണ് എന്നു കരുതി സംസ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഇത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചത്.

Post a Comment

0 Comments