banner

കൊല്ലത്ത് കുടുംബശ്രീ തർക്കം ഏറ്റെടുത്ത് ഭർത്താക്കന്മാർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം : കുടുംബശ്രീയിൽ സ്ത്രീകൾ തമ്മിലുള്ള തർക്കത്തെ ഏറ്റെെടുത്ത് ഭർത്താക്കന്മാരും അവരുടെ കൂട്ടുകാരും ചേരിതിരിഞ്ഞ് പരസ്പരം അക്രമം നടത്തിയ സംഭവത്തിൽ രണ്ടുയുവാക്കളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ഇടയാടി കായലരികത്ത് വീട്ടിൽ സുഭാഷ് (29), പൂതകുളം ഈഴംവിള കവിത വിലാസത്തിൽ ഷാജി (39) എന്നിവരാണ് പൊലീസ് പിടിയിലായത്. 

ഒരുമാസംമുമ്പ് കുടുംബശ്രീയിലെ അയൽവാസികളായ രണ്ടു സ്ത്രീകൾ തമ്മിൽ ആരംഭിച്ച തർക്കം ഏറ്റെടുത്ത് അവരുടെ ഭർത്താക്കൻമാരും സുഹൃത്തുക്കളും ചേരിതിരിഞ്ഞ് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. 

കഴിഞ്ഞദിവസം ഇരുകൂട്ടരും അങ്കണവാടിക്കുസമീപം ഏറ്റുമുട്ടി. മൂന്നു സ്ത്രീകളുൾപ്പെടെ പത്തോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. രണ്ട് കേസുകളിലായി 10 പേർക്കെതിരേയാണ് കേസെടുത്തത്.

പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിദിൻ നളൻ, എ. ഗോപകുമാർ, എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ സായിറാം, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments