ഒരുമാസംമുമ്പ് കുടുംബശ്രീയിലെ അയൽവാസികളായ രണ്ടു സ്ത്രീകൾ തമ്മിൽ ആരംഭിച്ച തർക്കം ഏറ്റെടുത്ത് അവരുടെ ഭർത്താക്കൻമാരും സുഹൃത്തുക്കളും ചേരിതിരിഞ്ഞ് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞദിവസം ഇരുകൂട്ടരും അങ്കണവാടിക്കുസമീപം ഏറ്റുമുട്ടി. മൂന്നു സ്ത്രീകളുൾപ്പെടെ പത്തോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. രണ്ട് കേസുകളിലായി 10 പേർക്കെതിരേയാണ് കേസെടുത്തത്.
പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിദിൻ നളൻ, എ. ഗോപകുമാർ, എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ സായിറാം, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
0 تعليقات