അഞ്ചാലുംമൂട് : അഷ്ടമുടിയിലുണ്ടായ സംഘർഷത്തിൽ എട്ടോളം പേർ ആശുപത്രിയിൽ. അഷ്ടമുടി വലിയവിളയിൽ ഞയറാഴ്ച ഉച്ചയോടെ പ്രദേശവാസികൾ ചേരിതിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെട്ട സംഭവത്തിൽ എട്ട് പേർ ചികിത്സയിൽ. സമീപത്തെ ജംങ്ഷനിൽ വെച്ച് നടന്ന വാക്കുതർക്കത്തെ തുടർന്നാണ് പ്രദേശവാസികൾ ചേരിതിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഘർഷത്തിൽ വെട്ടേറ്റ വിജീന, അഷ്കർ, അസീർ, അഷ്റഫ്, സുധീർ എന്നിവരും അബി, വിനോദ്, അഭിലാഷ് എന്നിവരും ചികിത്സയിലാണ്. ഇരു കൂട്ടർക്കുമെതിരെ കേസെടുത്തതായും ചികിത്സ കഴിയുന്ന പക്ഷം ഇവരുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നതായും അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.
അഷ്ടമുടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക് (20/08/2022)
അഷ്ടമുടി : അഷ്ടമുടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. അഷ്ടമുടി വടക്കേകരയിൽ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പ്രധാന റോഡിലൂടെ കടന്നു വന്ന കാറിൽ ഇടറോഡിൽ നിന്ന് കയറി വന്ന സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.
സ്കൂട്ടർ യാത്രികരായ അഷ്ടമുടി സ്വദേശി ജെയിംസ് അഷ്ടമുടി വടക്കേകര സ്വദേശി തമ്പി എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അഞ്ചാലുംമൂട് ബൈപ്പാസിൽ കാർ ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക് (20/08/2022)
അഞ്ചാലുംമൂട് : ബൈപ്പാസിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇരവിപുരം
റഷീദ മൻസിൽ സ്വാലിഹ് 23നാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വാലിഹിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3.30നാണ് സംഭവം നടന്നത്. കാവനാട് ഭാഗത്തേക്ക് പോകാൻ സിഗ്നൽ കാത്ത് നിൽക്കുകയായിരുന്നു സ്വാലിഹ്. എതിർവശത്തെ സിഗ്നൽ മാറി കാവനാട് ഭാഗത്തേക്കുള്ള സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്വാലിഹ് ബൈക്ക് മുൻപിലേക്കെടുക്കവേ സിഗ്നൽ തെറ്റിച്ച അഞ്ചാലുംമൂട്ടിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സ്വാലിഹിനെ നാട്ടുകാർ ചേർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തും മാണ് പരിക്കേറ്റത്. അഞ്ചാലുംമൂട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
0 Comments