banner

കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ യോഗം ചേരും; രാഹുലിനായി മുറവിളി കൂട്ടി നേതാക്കള്‍



കോണ്‍ഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരും. ഞായറാഴ്ചയാണ് യോഗം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ലണ്ടനിലേക്ക് പോയ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ആണ് യോഗം ചേരുകയെന്ന് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

ksfe prakkulam


അതിനിടെ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ആവശ്യപ്പെട്ടു. പാര്‍ട്ടി ഒറ്റക്കെട്ടായി ഈ നിലപാടിലാണെന്നും ഗലോട്ട് പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നാണ് പല മുതിര്‍ന്ന നേതാക്കളും പറയുന്നത്.

അടുത്ത മാസം 20ന്  അകം കോണ്‍ഗ്രസിലെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലടക്കം അന്തിമ തീരുമാനങ്ങളെടുക്കുമെന്നാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമോ എന്നതില്‍ വ്യക്തത വേണമായിരുന്നു. പക്ഷേ രാഹുല്‍ ഗാന്ധി ആകട്ടെ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.

ഒന്നുകില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്തേക്ക് വരണം. എന്നാല്‍ രാഹുല്‍ താല്‍പര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വഴി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചെങ്കിലും രാഹുല്‍ ഇല്ലെങ്കില്‍ താനുമില്ലെന്ന നിലപാടിലാണ് പ്രിയങ്ക. കുടുംബത്തില്‍ നിന്നു തന്നെ അധ്യക്ഷന്‍ വേണമെന്നാണെങ്കില്‍ ഒരു പക്ഷേ സോണിയ ഗാന്ധി കുറച്ചുനാള്‍ കൂടി തുടര്‍ന്നേക്കും

Post a Comment

0 Comments