അഞ്ചാലുംമൂട് ഗവൺമെന്റ് എച്ച്.എസിന്റെ പുതിയ കെട്ടിടത്തിലെ ചുവരിലാണ് സ്കൂൾ പ്രഥമാധ്യാപകൻ ടി.ശ്രീകുമാറിന്റെ അനുവാദത്തോടെ മറ്റ് അധ്യാപക അനധ്യാപകരുടേയും പി.ടി.എ, എസ്.എം.സി ഭാരവാഹികളുടേയും സഹകരണത്തോടെ തന്റെ ഭാര്യയും സ്കൂളിൽ തന്നെ വിദ്യാർത്ഥികളായ മക്കളുമൊത്ത് ചേർന്ന് ആരേയും വിസ്മയിപ്പിക്കുന്ന ഭരണഘടനാ ആമുഖം തയ്യാറാക്കിയിരിക്കുന്നത്.
സ്കൂളിലേക്ക് കയറി വരുന്ന ആരെയും വരവേല്ക്കുന്ന രീതിയിലായിരിക്കണം ചിത്രമെന്ന് ഹെഡ്മാസ്റ്ററും സഹ അധ്യാപകരും പറഞ്ഞിരുന്നു. പിന്നാലെ ഞങ്ങൾ എല്ലാവരും ചേർന്ന് സ്കൂളിന് മുൻഭാഗത്ത് തന്നെയുള്ള പ്രധാന ചുവരിൽ വരയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വളരെ പ്രയാസമുള്ള വർക്കാണ് എന്നത് ആദ്യഘട്ടത്തിൽ തോന്നിയിരുന്നു. എന്നാൽ പി.ടി.എയുടെയും സഹ അധ്യാപക സുഹൃത്തുക്കളുടെയും പിന്തുണയും സഹായവും കൂടിയായപ്പോൾ വർക്ക് പൂർത്തിയാക്കാനെടുത്ത മൂന്ന് ദിവസം അവിസ്മരണീയമായ ഓർമ്മകളായി മാറി - കൃഷ്ണകുമാർ പറയുന്നു.
ചിത്രകലയിൽ തല്പര്യയായ ഭാര്യ രജനി കൃഷ്ണകുമാറും അഞ്ചാലുംമൂട് സർക്കാർ വിദ്യാലയത്തിലെ തന്നെ വിദ്യാർത്ഥികളായ മക്കളും സഹപ്രവർത്തകനും കായികാധ്യാപകനുമായ ചന്ദ്രദത്തനും ചേർന്നാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയത്.
2005 മുതൽ അധ്യാപന ജീവിതത്തിൽ സജീവമായ കൃഷ്ണകുമാർ ചിത്രകലയിലും സംഗീത കലയിലും അധ്യാപനം പോലെ മികവ് തെളിയിച്ചിട്ടുണ്ട്. മുൻപ് സ്കൂളിൽ കൂറ്റൻ പീരിയോഡിക്ക് ടേബിൾ നിർമ്മിച്ചതും കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു.
0 Comments