അഞ്ചാലുംമൂട് : സമ്പൂർണ ഭരണഘടനാ ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ കുട്ടികൾക്കായി ഇന്ന് സർക്കാർ എൽ.പി.എസ്. പ്രാക്കുളത്ത് നടന്നു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സലീന ഷാഹുൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക വേദിയിൽ അനാച്ഛാദനം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ആർട്ടിസ്റ്റ് ഉമാറാണി ഷൺമുഖം തയ്യാറാക്കിയതാണ് ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക.
എം.പി.ടി.എ പ്രസിഡന്റ് സുജിതയുടെ അധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കണ്ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജോയി ഭരണഘടന ആമുഖത്തിന്റെ ചിത്ര പതിപ്പ് സ്കൂൾ ലീഡറിന് കൈമാറി. വികസന സമിതി അംഗം ആർ. വി. പണിക്കർ ആശംസ അർപ്പിച്ചു. ഈ സ്കൂളിലെ സെനറ്ററായ ബിന്ദു ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിലെ തുല്യതയെക്കുറിച്ച് (സമത്വം) കുട്ടികൾക്ക് അവബോധം നൽകി. സ്കൂൾ ലീഡർ മൗലികാവകാശങ്ങൾ അവതരിപ്പിച്ചു. ദേശീയഗാനത്തോടെ അസംബ്ലി അവസാനിച്ചു.
.
0 Comments