banner

വ്യവസായിയെ ഹണിട്രാപ്പ് തട്ടിപ്പിനിരയാക്കി; കൊല്ലം സ്വദേശിനിയുൾപ്പെടെ ആറംഗ സംഘം പിടിയിൽ



പാലക്കാട് : പാലക്കാട്ട് വ്യവസായിയെ ഹണിട്രാപ്പ് തട്ടിപ്പിനിരയാക്കി പണവും കാറും സ്വര്‍ണ്ണവുമടക്കം കവ‍ര്‍ന്ന ദമ്പതികളുൾപ്പെടെ ആറംഗ സംഘം പിടിയിലായി. 

ksfe prakkulam

കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ വ്യവസായിയുമായി അടുത്ത യുവതി ഇയാളെ പാലക്കാട്‌ യാക്കരയിലേക്ക് വിളിച്ചു വരുത്തുകയും പണം, ആഭരണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കുകയുമായിരുന്നുവെന്നാണ് വിവരം. ഭ‍ര്‍ത്താവിന്റെയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്.

إرسال تعليق

0 تعليقات