banner

നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചു, ദമ്പതികൾക്ക് ദാരുണാന്ത്യം

എംസി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ നിയന്ത്രണം വിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളം മംഗലപുരം വീട്ടില്‍ ഷൈലജ (60), ഭര്‍ത്താവ് സുദര്‍ശന്‍ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ആദ്യം കാറിലിടിച്ച ശേഷമാണ് ലോറി സ്‌കൂട്ടറില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ശൈലജ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയായിരുന്നു.ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments