banner

മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം : മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം. ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പൊലീസ് സുരക്ഷയെന്നും ഇത് ജനങ്ങളിൽ നിന്ന് അകറ്റുനെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും ശ്രീറാം വെങ്കട്ടരാമന്റെയും നിയമനത്തിനെതിരെയും വിമർശനമുയർന്നു. വിവാദങ്ങളിൽപെട്ടവരെ മന്ത്രിമാർ അറിയാതെ സി.പി.ഐയുടെ വകുപ്പിുകളിൽ?​ നിയോഗിക്കുന്നു,​ സഹകരണ മേഖലയിൽ ഇടത് കാഴ്‌ചപ്പാടിന് നിരക്കാത്ത പ്രവണതകളുണ്ടെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

കൃഷിമന്ത്രി പി.പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്നും വിമർശനമുയർന്നു. കാമ്പസുകളിൽ എ.ഐ.എസ്.എഫ് പ്രർത്തിക്കുന്നത് എസ്.എഫ്.ഐയുടെ മർദ്ദനം സഹിച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു. എ.ബി.വി.പിയും കെ.എസ്‌.യുവും ജയിച്ചാലും എ.ഐ.എസ്.എഫ് ജയിക്കരുതെന്നാണ് എസ്.എഫ്.ഐ ചിന്തിക്കുന്നത്. 

എൽ.ഡി.എഫ് ഘടകകക്ഷികളിൽ സി.പി.എമ്മിനും സി.പി.ഐക്കും മാത്രമാണ് ജില്ലയിൽ വേരോട്ടമുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും.

ക്യാംപസുകളിൽ എ ഐ എസ് എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Post a Comment

0 Comments