banner

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം മേയർ ബീന ഫിലിപ്പ്

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയർ പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത മേയർ കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ മേയർ ഉദ്ഘാടകയായി എത്തിയത്. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയ മേയർ പുരാണ കഥാപാത്രങ്ങളെപ്പറ്റി പ്രസംഗത്തിൽ പലതവണ സൂചിപ്പിച്ചു. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണണം എന്ന് മേയർ പറഞ്ഞു. 

അയൽവക്കത്തുള്ള കുട്ടിക്ക് കുറച്ചുഭക്ഷണം കൊടുത്തിട്ട് നമ്മുടെ കുട്ടികൾക്ക് കൂടുതൽ ഭക്ഷണം കൊടുക്കാറാണ് കേരളത്തിലെ പതിവ്. ഉത്തരേന്ത്യയിൽ ആ പതിവ് ഇല്ല. അവിടെ ഏത് വീട്ടിലെ കുട്ടിയെയും ഒരുപോലെ സ്നേഹിക്കും. പക്ഷേ, കേരളീയർ കുട്ടികളുടെ കാര്യത്തിൽ സ്വാർത്ഥരാണെന്ന് ബീന ഫിലിപ്പ് പറഞ്ഞു.

إرسال تعليق

0 تعليقات