banner

അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസുകാരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു!, യുവാവ് പിടിയിൽ



തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്.

ksfe prakkulam


പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റത്. വിലങ്ങുമായി രക്ഷപ്പെട്ട ഫൈസലിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات